ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 91.46 ശതമാനമാണ് വിജയം നേടിയത്. രാജ്യത്ത് 18 ലക്ഷത്തോളം വിദ്യാർഥികൾ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി. പരീക്ഷ ഫലം cbseresults.nic.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. പ്ലസ് ടു വിജയത്തിന് സമാനമായി വീണ്ടും തിരുവനന്തപുരം മേഖല ഉയർന്ന വിജയം കരസ്ഥമാക്കി. 99.28 ആണ് വിജയശതമാനം.
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 91.46 വിജയശതമാനം - സിബിഎസ്ഇ
cbseresults.nic.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം.
CBSE
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്‍റെ ശരാശരി അടിസ്ഥാനമാക്കിയും ഇന്‍റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഫലം തയ്യാറാക്കിയത്. ഏറ്റവും കൂടുതൽ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരിയെ റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുത്താണ് ഫലം പ്രഖ്യാപിച്ചത്.