മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന പതിനേഴ് പേരെ രക്ഷപ്പെടുത്തി
മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല
മുംബൈ:മുംബൈയിലെ ഫോർട്ടിൽ മൂന്ന് നില കെട്ടിടം തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന പതിനേഴ് പേരെ രക്ഷപ്പെടുത്തി. ആളപായമില്ല. മംഗൽദാസ് റോഡിലെ ലോഹർ ചൗളില്‍ രാത്രി 9.15 ഓടെയാണ് കെട്ടിടം തകർന്നുവീണത്. അഗ്നിശമന സേനാംഗങ്ങളും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും തെരച്ചിൽ നടത്തി. മുൻകരുതൽ നടപടിയായി സമീപത്തുള്ള ദ്വാരകദാസ് കെട്ടിടവും തകര്‍ന്ന യൂസഫ് കെട്ടിടത്തിന്റെ ബാക്കി ഭാഗവും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.