കേരളം

kerala

ETV Bharat / bharat

ബ്രസീല്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദര്‍ശനം ഇന്നു മുതല്‍

ഈ വര്‍ഷത്തെ റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി ബ്രസീല്‍ പ്രസിഡന്‍റ് ജെയർ മെസിയസ് ബോൾസോനാരോ പങ്കെടുക്കും.

Jair Messias Bolsonaro  Republic Day Parade  Narendra Modi  ബ്രസീല്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇന്നു മുതല്‍  ന്യൂഡല്‍ഹി  ജെയർ മെസിയസ് ബോൾസോനാരോ
ബ്രസീല്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദര്‍ശനം ഇന്നു മുതല്‍

By

Published : Jan 24, 2020, 9:36 AM IST

ന്യൂഡല്‍ഹി ബ്രസീല്‍ പ്രസിഡന്‍റ് ജെയർ മെസിയസ് ബോൾസോനാരോയുടെ ഇന്ത്യാ സന്ദര്‍ശനം ഇന്നാരംഭിക്കും .: റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയാണ് ബ്രസീല്‍ പ്രസിഡന്‍റ്. ഇന്ന് മുതല്‍ നാലു ദിവസമാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് സന്ദര്‍ശനത്തിന്‍റെ മുഖ്യ ലക്ഷ്യം. പ്രതിരോധം ,കാര്‍ഷികം, ഊര്‍ജം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ബ്രസീലില്‍ നിന്നുള്ള ഏഴ് മന്ത്രിമാർ, മുതിര്‍ന്ന ഉദ്യോഗസ്ഥർ ,ബിസിനസുകാർ, പാര്‍ലമെന്‍റിലെ ബ്രസീല്‍ ഇന്ത്യ സൗഹൃദ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയെ അനുഗമിക്കുന്നത്.

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇതിന് മുമ്പ് 2016 ഒക്‌ടോബറില്‍ മുന്‍ ബ്രസീല്‍ പ്രസിഡന്‍റ് മൈക്കല്‍ ടെമര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി ബ്രസീല്‍ സന്ദര്‍ശിച്ചിരുന്നു. 1996ലെയും 2004ലെയും റിപ്പബ്ളിക്‌ ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്‍റുമാര്‍ ഇന്ത്യയുടെ മുഖ്യാതിഥിയായിരുന്നു. ജനുവരി 25ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദുമായും പ്രധാനമന്ത്രിയുമായും ബോള്‍സോനാരോ കൂടിക്കാഴ്‌ച നടത്തും. രാഷ്‌ട്രപതി ഭവനില്‍ ഒരുക്കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും.

ABOUT THE AUTHOR

...view details