ശസ്ത്രക്രിയക്ക് വിധേയനായ രോഗി കൊവിഡ് ബാധിച്ച് മരിച്ചു ; ഡോക്‌ടർക്ക് കൊവിഡ് എന്ന് സ്ഥിരീകരണം - ഡൽഹി
ശസ്ത്രക്രിയ നടത്തിയ ഡോക്‌ടറിൽ നിന്നാണ് ഇയാൾ കൊവിഡ് രോഗബാധിതനായത്.
ന്യൂഡൽഹി : ബ്രെയിൻ ട്യൂമർ ശസ്‌ത്രകിയക്ക് വിധേയമായ 35കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് 35കാരന്‍റെ എട്ട് അംഗ കുടുംബത്തെ ക്വാറന്‍റൈനിലാക്കി. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് ഇയാൾ ശസ്‌ത്രക്രിയക്ക് വിധേയമായത്. തുടർന്ന് മാർച്ച് 29ന് ഇയാൾ ആശുപത്രി വിട്ടിരുന്നു. എന്നാൽ ശ്വാസതടസം അനുഭവപ്പെട്ട ഇയാൾ ആശുപത്രിയിൽ പോയി മടങ്ങവെയാണ് മരണം സംഭവിച്ചത്. തുടർന്ന് ആരോഗ്യ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ചികിത്സിച്ച ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.