കേരളം

kerala

ETV Bharat / bharat

മോദിയുടെ സഹോദരി പുത്രിയുടെ പേഴ്സും ഫോണും കവർന്ന സംഭവം; പ്രതികള്‍ പിടിയില്‍ - Delhi

സിവില്‍ ലൈയ്‌നിലെ ഗുജറാത്ത് സമാജ് ഭവന് പുറത്ത് ദമയന്തി ഓട്ടോ കയറാൻ നിന്നപ്പോഴായിരുന്നു സംഭവം. പേഴ്സില്‍ 56,000 രൂപയും ചില പ്രധാനപ്പെട്ട രേഖകളും അടങ്ങിയിരുന്നതായി ദമയന്തി പൊലീസിന് പരാതി നല്‍കിയിരുന്നു

മോദിയുടെ സഹോദരി പുത്രിയുടെ പേഴ്സും ഫോണും കവർന്ന സംഭവം; പ്രതികള്‍ പിടിയില്‍

By

Published : Oct 14, 2019, 4:41 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവൾ ദമയന്തി ബെൻ മോദിയുടെ പണമടങ്ങിയ പേഴ്സും മൊബൈല്‍ ഫോണും കവർന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കവര്‍ച്ച നടത്തിയ രണ്ടംഗ സംഘത്തെ ഡല്‍ഹി പൊലീസാണ് പിടികൂടിയത്. നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) മോണിക്ക ഭരദ്വാജ് പ്രതികളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. പ്രതികളില്‍ നിന്നും 56,000 രൂപ പണവും രണ്ട് മൊബൈൽ ഫോണുകളും രേഖകളും കുറ്റകൃത്യത്തിൽ ഉപയോഗിച്ച സ്കൂട്ടിയും കണ്ടെത്തിയിട്ടുണ്ട്.

സിവില്‍ ലൈയ്‌നിലെ ഗുജറാത്ത് സമാജ് ഭവന് പുറത്ത് ദമയന്തി ഓട്ടോ കയറാൻ നിന്നപ്പോഴായിരുന്നു സംഭവം. പേഴ്സില്‍ 56,000 രൂപയും ചില പ്രധാനപ്പെട്ട രേഖകളും അടങ്ങിയിരുന്നതായി ദമയന്തി പൊലീസിന് പരാതി നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ സുരക്ഷ ശക്തമാക്കണമെന്നും ദമയന്തി ആവശ്യപ്പെട്ടിരുന്നു.

ദേശീയ തലസ്ഥാനത്ത് നിരവധി വിശിഷ്ട വ്യക്തികള്‍ താമസിക്കുന്നിടത്താണ് സംഭവം നടന്നത്. പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയും ലെഫ്റ്റനെന്‍റ് ഗവർണറുടെയും വീടിന് സമീപത്താണ് ഗുജറാത്ത് സമാജ് ഭവൻ.

ABOUT THE AUTHOR

...view details