ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളും അതിനോടുള്ള സർക്കാരിന്‍റെ പ്രതികരണവും ചൊവ്വാഴ്ച ചേരുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ പാർട്ടി ചർച്ച ചെയ്തേക്കും . ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. യോഗത്തിൽ കൊവിഡ് 19 രാജ്യത്ത് ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇന്ത്യൻ ഭൂപ്രദേശങ്ങളായ ഗാൽവാൻ വാലി, പാങ്കോംഗ് ത്സോ തടാകം എന്നിവിടങ്ങളിൽ ചൈന ഏപ്രിൽ മുതൽ ഇന്നുവരെ ഒന്നിലധികം കടന്നുകയറ്റങ്ങൾ നടത്തി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഒ പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ചൈനീസ് വിഷയം ചർച്ച ചെയ്തേക്കും - ചൈന
യോഗത്തിൽ കൊവിഡ് 19 രാജ്യത്ത് ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ചൈനീസ് പ്രശ്നം ചർച്ച ചെയ്തേക്കും
രാജ്യ സുരക്ഷയെക്കുറിച്ചുള്ള തന്ത്രപ്രധാനവും പ്രാദേശികവുമായ താൽപ്പര്യങ്ങളെക്കുറിച്ച് നരേന്ദ്ര മോദി എപ്പോഴും ശ്രദ്ധാലുവായിരിക്കണമെന്നും സിംഗ് പറഞ്ഞു. ജൂൺ 15-16 തീയതികളിൽ ഗാൽവാൻ വാലിയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.