ന്യൂഡൽഹി: വന്ദേ ഭാരത് മിഷന് കീഴിൽ യുഎസ്‌എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിങ് ആരംഭിച്ചതായി എയർഇന്ത്യ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ബുക്കിംഗ് ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ 1700 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ബുക്കിംഗ് ഇനിയും തുടരുമെന്ന് എയർലൈൻ കമ്പനി അറിയിച്ചു.
മൂന്നാംഘട്ട വന്ദേ ഭാരത് മിഷന്റെ ബുക്കിംഗ് ആരംഭിച്ച് എയർഇന്ത്യ - ബുക്കിംഗ് ആരംഭിച്ച് എയർഇന്ത്യ
യുഎസ്‌എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ മടക്കി കൊണ്ട് വരുന്നതാണ് മൂന്നാം ഘട്ടം
മൂന്നാം ഘട്ട വന്ദേ ഭാരത് മിഷന്റെ ബുക്കിംഗ് ആരംഭിച്ച് എയർഇന്ത്യ
വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടം ജൂൺ 11നാണ് ആരംഭിക്കുന്നത്. ജൂൺ 30 വരെ തുടരും. ജൂൺ 18 മുതൽ ജൂൺ 23 വരെ യുകെയില്‍ കുടുങ്ങിക്കിടക്കുന്ന 1,200 ഓളം ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യ അഞ്ച് സർവീസ് നടത്തും. ജൂൺ 11 മുതൽ ജൂൺ 30 വരെ യുഎസിലും കാനഡയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് 70 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.