മംഗളൂരു:മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ വച്ച സംഭവത്തില്‍ കീഴടങ്ങിയ പ്രതി ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മംഗളുരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആദിത്യറാവുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - മംഗളൂരു
ചെന്നൈയിൽ നിന്നാണ് പ്രതി ബോംബ് തയ്യാറാക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത്. അതുകൊണ്ട് തന്നെ കസ്റ്റഡി കാലയളവിൽ ആദിത്യറാവുവിനെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ഇന്നലെ മുതൽ ആദിത്യറാവു പെനാംബുരുവിലെ അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ കസ്റ്റഡിയിലായിരുന്നു. ഇന്ന് രാവിലെ അതീവ സുരക്ഷയിലാണ് ഇയാളെ കോടതിയിലെത്തിച്ചത്. കോടതിയിലെത്തിക്കുന്നതിന് മുമ്പ് പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ചെന്നൈയിൽ നിന്നാണ് പ്രതി ബോംബ് തയ്യാറാക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത്. അതുകൊണ്ട് തന്നെ കസ്റ്റഡി കാലയളവിൽ ആദിത്യറാവുവിനെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.