കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ കുടിയേറ്റക്കാർ ദുരിതത്തിൽ; സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സർക്കാർ നടപടിക്രമങ്ങൾ, യാത്ര ചെയ്യുന്ന ട്രെയിൻ, ബസ് എന്നിവയുടെ വിവരം, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാലയളവിൽ അവർക്ക് നൽകിയിട്ടുള്ള താമസസൗകര്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Bombay High Court  Maharashtra  migrant workers  lockdown  ബോംബെ ഹൈക്കോടതി  മഹാരാഷ്‌ട്ര  കുടിയേറ്റക്കാർ
മഹാരാഷ്‌ട്രയിൽ കുടിയേറ്റക്കാർ ദുരിതത്തിൽ; സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

By

Published : May 31, 2020, 12:14 AM IST

മുംബൈ: കുടിയേറ്റക്കാരെ സ്വദേശത്ത് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് കെ.കെ ടേറ്റഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കുടിയേറ്റ തൊഴിലാളികളുടെ യാത്രാ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ട് തേടിയത്. ജൂൺ രണ്ടിന് കൂടുതൽ വാദം കേൾക്കാൻ തീരുമാനിച്ചു.

ഇന്ത്യൻ ട്രേഡ് യൂണിയൻ സെന്‍ററാണ് ഹർജി സമർപ്പിച്ചത്. കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സർക്കാർ നടപടിക്രമങ്ങൾ, യാത്ര ചെയ്യുന്ന ട്രെയിൻ, ബസ് എന്നിവയുടെ വിവരം, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാലയളവിൽ അവർക്ക് നൽകിയിട്ടുള്ള താമസസൗകര്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരിക്കണമെന്നും കോടതി നിർദേശിച്ചു.

ശ്രാമിക് പ്രത്യേക ട്രെയിനുകളിലും ബസുകളിലും സംസ്ഥാനം വിട്ടുപോകാൻ അപേക്ഷ സമർപ്പിച്ച തൊഴിലാളികൾക്ക് ഇപ്പോഴും കൃത്യമായി ഭക്ഷണവും, അവശ്യവസ്‌തുക്കളും ലഭിക്കാതെ ഇടുങ്ങിയതും ശുചിത്വമില്ലാത്തതുമായ സ്ഥലങ്ങളിൽ താമസിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ കുടിയേറ്റക്കാരുടെ സ്ഥിതി നേരിട്ട് കണ്ടാണ് യൂണിയൻ ഇക്കാര്യം കോടതിയിലെത്തിച്ചതെന്ന് സിഐടിയു അംഗമായ ഡോ. മോണ്ടീറോ പറഞ്ഞു.

പ്രശ്‌നം വളരെ പ്രാധാന്യത്തോടെയാണ് കോടതി പരിഗണിച്ചത്. ജൂൺ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീം കോടതി വിശദമായ ഉത്തരവ് 2020 മെയ് 28 ന് പാസാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷൻ പ്രക്രിയ വേഗത്തിലാക്കാനും, താമസ സ്ഥലങ്ങളിൽ രജിസ്ട്രേഷനായി ഒരു ഹെൽപ്പ് ഡെസ്‌ക് നൽകണമെന്നും ഉത്തരവിൽ പറയുന്നതായി സിംഗ് പറഞ്ഞു.

സുപ്രീംകോടതിക്ക് മേൽ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. റെയിൽ‌വെ പ്ലാറ്റ്ഫോമുകളിലും തെരുവുകളിലും കുടിയേറ്റ തൊഴിലാളികൾ ഒത്തുകൂടിയ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. അത്തരം ഒത്തുചേരലുകൾ‌ ലോക്ക്‌ ഡൗൺ നിയമങ്ങൾക്ക് എതിരാണ്. പ്രാദേശിക അവസ്ഥകൾ കണക്കിലെടുക്കുമ്പോൾ കുടിയേറ്റ തൊഴിലാളികളുടെ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ട് സംസ്ഥാനത്തോട് ആവശ്യപ്പെടുന്നത് ഉചിതമാണെന്ന് കരുതുന്നതായി ഹൈക്കോടതി മറുപടി നൽകി.

ABOUT THE AUTHOR

...view details