ആന്ധ്രയിൽ റെയിൽവേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം - bomb blasted near railway track
സ്‌ഫോടനത്തിൽ സമീപവാസിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ റെനിഗുണ്ട റെയിൽവേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം. ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. സ്‌ഫോടനത്തിൽ സമീപവാസിയായ സ്ത്രീക്ക്. സ്‌ത്രീയുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇവർ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവറിൽ ഉപേക്ഷിച്ച നിലയിലാണ് സ്‌ഫോടക വസ്‌തു കണ്ടെത്തിയത്. മുമ്പ് കാട്ടുപന്നികളെ വേട്ടയാടുന്നതിനായി ഇവിടെ പടക്കം പൊട്ടിച്ചിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.