ഫ്ലോറിഡയില്‍ വിമാനം തെന്നിമാറി; ഒഴിവായത് വൻ ദുരന്തം - florida
ബോയിംഗ് 737 വിമാനമാണ് ഫ്ലോറിഡയിലെ ജാക്സൺവില്ലക്ക് സമീപമുള്ള സെന്‍റ് ജോൺസ് നദിയിൽ വീണത്
ഫ്ളോറിഡയിൽ വിമാനം തെന്നിമാറി; ഒഴിവായത് വൻ ദുരന്തം
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ വിമാനം റൺവേയിൽ നിന്നും തെന്നി നദിയിൽ വീണു. ബോയിംഗ് 737 വിമാനമാണ് ഫ്ലോറിഡയിലെ ജാക്സൺവില്ലക്ക് സമീപമുള്ള സെന്‍റ് ജോൺസ് നദിയിൽ വീണത്. വിമാനം പൂർണ്ണമായും മുങ്ങിയിട്ടില്ലെന്നും 136 യാത്രക്കാരും സുരക്ഷിതരാണെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഗ്വാണ്ടാനാമോ നാവിക കേന്ദ്രത്തിൽ നിന്നും വരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.