ന്യൂഡൽഹി:തെക്കൻ ഡൽഹിയിലെ ലോധി കോളനിയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലാണ് ഏകദേശം 32 വയസ്സ് പ്രായം തോനിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു.
കാറിനുള്ളിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി - violence against women
തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിനായി എയിംസിലേക്ക് മാറ്റി
അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമേ മുറിവ് എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമാകൂവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) അതുൽ കുമാർ താക്കൂർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എയിംസിലേക്ക് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മാറ്റിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ലോധി കോളനി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.