ന്യൂഡൽഹി:മോഡൽ ടൗൺ നിയോജകമണ്ഡലം ബിജെപി സ്ഥാനാർഥി കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. കപിൽ മിശ്രയുടെ വിവാദമായ ട്വീറ്റിനെത്തുടർന്നാണ് നിരോധനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനും, ബന്ധപ്പെട്ട രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻമാരും ഒപ്പു വെച്ച നിരോധന ഉത്തരവ് ഇന്ന് 5 മണിക്കുള്ളിൽ പ്രാബല്യത്തിൽ വരും.
കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ - തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തകൾ
കപിൽ മിശ്രയുടെ വിവാദമായ ട്വീറ്റിനെത്തുടർന്നാണ് നിരോധനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശത്തെത്തുടർന്ന് ട്വിറ്റർ വിവാദ ട്വീറ്റുകളിലൊന്ന് വെള്ളിയാഴ്‌ച പിൻവലിച്ചു. കപിൽ മിശ്ര ട്വിറ്ററിലൂടെ നടത്തിയ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. ഫെബ്രുവരി എട്ടിനാണ് ഡൽഹി തെരഞ്ഞെടുപ്പ്.