ബെംഗളൂരു:പുതിയൊരു വിവാദപ്രസ്‌താവനക്ക് തിരികൊളുത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനന്ത്കുമാർ ഹെഗ്‌ഡെ. ബ്രിട്ടീഷുകാർക്കെതിരെ ചരിത്രം സാക്ഷ്യപ്പെടുത്തിയ മഹാത്മഗാന്ധിയുടെ സ്വാതന്ത്ര്യ സമരപോരാട്ടത്തെ തീർത്തും നാടകമാണെന്നാണ് ഉത്തര കർണാടകയിലെ ബിജെപി ലോക്‌സഭ അംഗമായ അനന്ത്കുമാർ വിശേഷിപ്പിച്ചത്. ആദ്യാവസാനം നടന്ന സ്വാതന്ത്ര്യസമരം മുഴുവനും ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയും നടന്നതാണെന്നാണ് അനന്ത്കുമാറിന്‍റെ വാദം. ബെംഗളൂരുവിൽ ശനിയാഴ്‌ച നടന്ന പൊതുപരിപാടിയിലാണ് അനന്ത്കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് നൽകിയ 'മഹാത്മ'യെന്ന വിശേഷണത്തേയും തന്‍റെ പ്രഭാഷണത്തിലൂടെ അനന്ത്കുമാർ ചോദ്യം ചെയ്‌തു.
സ്വാതന്ത്ര്യസമര പോരാട്ടത്തെ നാടകമെന്ന് വിശേഷിപ്പിച്ച് അനന്ത്കുമാര്‍ ഹെഗ്ഡെ
സ്വാതന്ത്ര്യസമര നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന ആരും തന്നെ ഒരിക്കൽ പോലും പൊലീസുകാരുടെ പക്കൽ നിന്നും മർദനമേറ്റവരല്ല. ബ്രിട്ടീഷുകാരുടെ സഹകരണത്തോടെ നടന്ന സ്വാതന്ത്ര്യസമരമെന്ന വലിയ നാടകം ഒരിക്കലും യഥാർഥ പോരാട്ടമല്ലെന്നും ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെ
സ്വാതന്ത്ര്യസമര നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന ആരും തന്നെ ഒരിക്കൽ പോലും പൊലീസുകാരുടെ പക്കൽ നിന്നും മർദനമേറ്റവരല്ല. ബ്രിട്ടീഷുകാരുടെ സഹകരണത്തോടെ നടന്ന സ്വാതന്ത്ര്യസമരമെന്ന വലിയ നാടകം ഒരിക്കലും യഥാർഥ പോരാട്ടമല്ലെന്നും ബിജെപി എംപി അവകാശപ്പെട്ടു. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹ സമരവും നാടകത്തിന്‍റെ ഭാഗമാണെന്നാണ് അനന്തകുമാർ ആരോപിച്ചത്. അതിനാൽ സത്യാഗ്രഹ സമരം കാരണമല്ല മറിച്ച് നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം നൽകിയതെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. അത്തരത്തിൽ നേതാക്കൾ മഹാത്മാവായി മാറിയ ചരിത്രം വായിക്കുമ്പോൾ തന്‍റെ രക്തം തിളക്കുകയാണെന്നും അനന്ത്കുമാർ പറഞ്ഞു.