മുംബൈ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി എൻസിപി. കൊവിഡിനെ മറയാക്കി ശീതകാല സമ്മേളനത്തിലെ ചോദ്യോത്തര വേള ബിജെപി റദ്ദാക്കിയെന്ന് എൻസിപി ആരോപിച്ചു. പരാജയങ്ങളെ ഒളിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. കേന്ദ്രത്തെ ചോദ്യം ചെയ്യാൻ പാർലമെന്‍റ് അംഗങ്ങൾ മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും എൻസിപി വക്താവ് മഹേഷ് തപേസ് ആരോപിച്ചു. എൻസിപി വക്താവായ ക്ലൈഡെ ക്രാസ്റ്റോ ഇതിന് എതിരെ കാർട്ടൂണുമായി രംഗത്ത് എത്തിയിരുന്നു. ബിജെപിയുടെ ചിഹ്നമായ താമരയുടെ തലയുള്ള ഒരാൾ ഓടി പോകുന്നതാണ് ചിത്രം. പാലർമെന്‍റില്‍ ചോദ്യോത്തര വേളയില്ല. നിങ്ങൾക്ക് ഓടാം എന്നാല്‍ ഒളിക്കാൻ കഴിയില്ലെന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്.
കൊവിഡിനെ മറയാക്കി കേന്ദ്രം ചോദ്യോത്തര വേള റദ്ദാക്കുന്നുവെന്ന് എൻസിപി - bjp news
പരാജയങ്ങളെ ഒളിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് എൻസിപി ആരോപിച്ചു. കേന്ദ്രത്തെ ചോദ്യം ചെയ്യാൻ പാർലമെന്‍റ് അംഗങ്ങൾ മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും എൻസിപി വക്താവ് മഹേഷ് തപേസ് ആരോപിച്ചു.
കൊവിഡിനെ മറയാക്കി കേന്ദ്രം ചോദ്യോത്തര വേള റദ്ദാക്കുന്നു എന്ന് എൻസിപി
പാലർമെന്‍റിന്‍റെ അടുത്ത മാസം 14ന് ആരംഭിക്കുന്ന മൺസൂൺ സെഷനില്‍ ചോദ്യോത്തര വേള ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ശൂന്യ വേള നിയന്ത്രിക്കുകയും ചെയ്യും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് സെക്ഷനായാണ് സമ്മേളനം നടക്കുന്നത്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഒരു സെക്ഷനും വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ മറ്റൊരു സെക്ഷനും നടക്കും.