ന്യൂഡൽഹി: ഡൽഹിയിലെ ഓട്ടോറിക്ഷകളിൽ 'ഐ ലവ് കെജ്‌രിവാൾ' എന്നെഴുതിയതിനെ തുടർന്ന് ഡ്രൈവർമാരെ ബിജെപി ഉപദ്രവിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇത്തരം ഓട്ടോറിക്ഷകൾക്ക് കനത്ത പിഴയാണ് ബിജെപി സർക്കാർ ചുമത്തുന്നതെന്നും കെജ്‌രിവാളിന്‍റെ വിമർശനം. ഒരു ഓട്ടോറിക്ഷ ഡ്രൈവർ തന്‍റെ ഓട്ടോയിൽ 'ഐ ലവ് കെജ്‌രിവാൾ' എന്ന് പെയിന്‍റ് ചെയ്തതിന് 10,000 രൂപ പിഴ ചുമത്തിയെന്ന മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്താണ് കെജ്‌രിവാളിന്‍റെ പരാമർശം. പാവപ്പെട്ടവരെ ലക്ഷ്യമിടുന്നത് ബിജെപി അവസാനിപ്പിക്കണമെന്നും കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
ഐ ലവ് കെജ്‌രിവാൾ പ്രചാരണം; ഓട്ടോ ഡ്രൈവർമാരെ ഉപദ്രവിക്കരുതെന്ന് കെജ്‌രിവാൾ - ഡൽഹി തെരഞ്ഞെടുപ്പ്
ഓട്ടോറിക്ഷ ഡ്രൈവർ തന്‍റെ ഓട്ടോയിൽ 'ഐ ലവ് കെജ്‌രിവാൾ' എന്ന് പെയിന്‍റ് ചെയ്തതിന് 10,000 രൂപ പിഴ ചുമത്തിയെന്ന മാധ്യമ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്‍റെ പരാമർശം
ഐ ലവ് കെജ്‌രിവാൾ പ്രചാരണം; ഓട്ടോ ഡ്രൈവർമാരെ ഉപദ്രവിക്കരുതെന്ന് കെജ്‌രിവാൾ
പാവപ്പെട്ട ഓട്ടോ ഡ്രൈവർമാർക്ക് ഇത്രയും വലിയ തുക പിഴ ചുമത്തുന്ന നടപടി ശരിയല്ല. ഓട്ടോറിക്ഷകളിൽ 'ഐ ലവ് കെജ്‌രിവാൾ' എന്ന് എഴുതിയത് മാത്രമാണ് അവർ ചെയ്ത തെറ്റ്. സാധാരണക്കാരോട് ഇത്തരത്തിലുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ബിജെപിയോട് അഭ്യർത്ഥിക്കുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു. ആം ആദ്‌മി പാർട്ടിയെ പിന്തുണയ്ക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെല്ലാം അവരുടെ ഓട്ടോകളിൽ 'ഐ ലവ് കെജ്‌രിവാള്‍' എന്ന് എഴുതിയിട്ടുണ്ട്.