ഛണ്ഢീഖഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് സഹോദരനെ വെടിവച്ചു. ഹരിയാന സ്വദേശിയും ബിജെപി പ്രവർത്തകനായ ധർമേന്ദർ സിലാനിയാണ് സഹോദരൻ രാജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തില്‍ രാജയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ബിജെപിക്ക് വോട്ട് നൽകിയില്ല; സഹോദരനെ ബിജെപി പ്രവർത്തകൻ വെടിവച്ചു
ഹരിയാന സ്വദേശിയും ബിജെപി പ്രവർത്തകനായ ധർമേന്ദർ സിലാനിയാണ് സഹോദരൻ രാജയ്ക്ക് നേരെ വെടിയുതിർത്തത്
അന്വേഷണ ഉദ്യോഗസ്ഥൻ
ധർമേന്ദർ രാജയോട് ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ കോൺഗ്രസിന് വോട്ട് ചെയ്തതാണ് ധർമേന്ദറിനെ പ്രകോപിതനാക്കിയത്. തുടർന്ന് രാജയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആറാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പ്രദേശത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷങ്ങൾ നടന്നിരുന്നു.