കേരളം

kerala

ETV Bharat / bharat

അഴിമതിക്കാരനെ ഒപ്പം കൂട്ടിയത് ഗുണം ചെയ്യില്ല; ബിജെപിയില്‍ തർക്കം

ഏറെ അഴിമതി കേസുകളില്‍ പെട്ടയാളാണ് അജിത് പവാർ. അതിനാല്‍ അദ്ദേഹത്തോട് സഖ്യം ചേരുന്നത് ഗുണം ചെയ്യില്ലെന്ന് ബിജെപി നേതാവ് ഏക്‌നാഥ് കഡ്സെ.

BJP shouldn't have sought support from Ajit Pawar: Eknath Khadse  മഹാരാഷ്ട്രയില്‍ തന്ത്രം പാളി  അജിത് പവാറിനെ തള്ളി ബി.ജെ.പി നേതാവ്  ബി.ജെ.പി നേതാവ്  അജിത് പവാറിനെ തള്ളി ബി.ജെ.പി
മഹാരാഷ്ട്രയില്‍ തന്ത്രം പാളി: അജിത് പവാറിനെ തള്ളി ബി.ജെ.പി നേതാവ്

By

Published : Nov 27, 2019, 3:01 PM IST

മുംബൈ: എൻസിപി നേതാവ് അജിത് പവാറുമായി ചേർന്ന് അധികാരം പങ്കിടാനുള്ള ബിജെപി തീരുമാനത്തെ വിമർശിച്ച് മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് കഡ്സെ. ഏറെ അഴിമതി കേസുകളില്‍ പെട്ടയാളാണ് അദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തോട് സഖ്യം ചേരുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അഴിമതിക്കേസുകളില്‍ നിന്ന് അജിത് പവാറിനെ ഒഴിവാക്കിയിരുന്നു. ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നതിനാലാണ് കേസുകള്‍ പിന്‍വലിച്ചതെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജി വച്ചിരുന്നു. ഇതാണ് ബിജെപിയില്‍ല തർക്കത്തിന് കാരണം. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അജിത് പവാര്‍ എന്‍.സി.പി പാളയത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. താൻ ഇപ്പോഴും എന്‍.സി.പിക്കാരനാണെന്ന് അജിത് പവാര്‍ പറഞ്ഞു. തന്നെ എന്‍സിപി പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരിച്ചെത്തിയ അജിത് പവാറിന് വലിയ സ്വീകരണമാണ് എന്‍.സി.പി നേതാക്കളില്‍ നിന്നും ലഭിക്കുന്നത്. അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details