കേരളം

kerala

ETV Bharat / bharat

ബംഗാളിൽ റീപോളിങ് നടത്തണമെന്ന ആവശ്യവുമായി ബിജെപി

തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിലെ മിക്ക ബൂത്തുകളിലും തൃണമൂൽ നേതാക്കൾ വ്യാപകമായ അക്രമം നടത്തിയെന്നും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ബിജെപി ആരോപിച്ചു.

ബംഗാളിൽ റീപ്പോളിങ് നടത്തണമെന്ന് ആവശ്യപ്പെടും : ബിജെപി

By

Published : May 20, 2019, 8:45 AM IST

Updated : May 20, 2019, 10:12 AM IST

പശ്ചിമബംഗാളിൽ അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യാപകമായ അക്രമം നടത്തിയതായി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിൽ എട്ട് മണ്ഡലങ്ങളിലും റീപോളിങ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡയമണ്ട് ഹാർബർ, കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ജാദവ്പുർ, ബസിർഹാത്ത്, മതുരാപൂർ, ജോയിനഗർ എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. ഇവിടെ മിക്ക ബൂത്തുകളിലും തൃണമൂൽ നേതാക്കൾ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു. ടിഎംസി തോൽവി ഭയപ്പെടുന്നു, അതുകൊണ്ടാണ് അവർ അക്രമത്തിലേക്ക് നയിക്കുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിൽ ആറ് മണ്ഡലങ്ങളിലും അക്രമം നടന്നതായി കേന്ദ്രമന്ത്രി നിർമല സീതാരാമനും ആരോപിച്ചു.

ബിജെപി നേതാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ തൃണമൂൽ നേതാക്കൾക്ക് മാനസിക നില നഷ്ടപ്പെട്ടതായി ബിജെപി തിരിച്ചടിച്ചു. ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലായി 72 ശതമാനത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

Last Updated : May 20, 2019, 10:12 AM IST

ABOUT THE AUTHOR

...view details