ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധികരിച്ച് ബിജെപി. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ യുവ മോർച്ച പ്രസിഡന്‍റ് സുനിൽ യാദവ് രംഗത്തിരങ്ങും. പൗരത്വ നിയമ ഭേദഗതി നിയമം സൃഷ്ടിച്ച ആശങ്കയെ തുടർന്ന് ബിജെപിയുമായി സഖ്യം ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലി ദൾ (എസ്എഡി) പ്രഖ്യാപിച്ചതിന് പിന്നാലെ അർദ്ധരാത്രിയോടെയാണ് ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്എഡി ജയിച്ച സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി - പൗരത്വ നിയമ ഭേദഗ
പൗരത്വ നിയമ ഭേദഗതി നിയമം സൃഷ്ടിച്ച ആശങ്കയെ തുടർന്ന് ബിജെപിയുമായി സഖ്യം ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലി ദൾ (എസ്എഡി) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.
പട്ടിക പ്രകാരം കൽക്കജിയിൽ ധരംവീർ സിങ്ങും ഈസ്റ്റ് ഡൽഹി മുൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഗോയൽ ഷഹദാരയിൽ നിന്നും രമേഷ് ഖന്ന രാജൗരി ഗാർഡനിൽ നിന്നും മത്സര രംഗത്തിറങ്ങും. സുമൻലത ഷോകീൻ നംഗ്‌ലോയ് ജാട്ടിൽ നിന്നും രവീന്ദ്ര ചൗധരി കസ്തൂർബ നഗറിൽ നിന്നും കുസും ഖത്രി മെഹ്‌റൗലിയിൽ നിന്നും അനിൽ ഗോയൽ കൃഷ്ണ നഗറിൽ നിന്നും മത്സരിക്കും.
അതെ സമയം, സഖ്യകക്ഷികളായ ജെഡിയു, ലോക ജനശക്തി പാർട്ടി (എൽജെപി) എന്നിവർ മത്സരിക്കുന്ന മൂന്ന് സീറ്റുകളിൽ നിന്നും ബിജെപി വിട്ടു നിന്നിട്ടുണ്ട്. ജെഡിയു മത്സരിക്കുന്നത് ബുരാരി, സംഗം വിഹാർ എന്നി നിയോജകമണ്ഡലങ്ങളിലാണ്. എൽജെപി സീമാപുരിയിലാണ് മത്സരിക്കുന്നത്. 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും, ഫെബ്രുവരി 11 ന് ഫലം പ്രഖ്യാപിക്കും.