ഡൽഹി തെരഞ്ഞെടുപ്പ്; 57 സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി - ബിജെപി
സ്ഥാനാർഥികളിൽ 11 പേർ പിന്നാക്ക വിഭാഗത്തിൽപെടുന്നവരാണെന്നും നാല് പേർ വനിതകളാണെന്നും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി
ഡൽഹി തെരഞ്ഞെടുപ്പ്; 57 സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. ഡൽഹിയിലെ 70 സീറ്റുകളിലെ 57 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. സ്ഥാനാർഥികളിൽ 11 പേർ പിന്നാക്ക വിഭാഗത്തിൽപെടുന്നവരാണെന്നും നാല് പേർ വനിതകളാണെന്നും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. അടുത്ത മാസം എട്ടിനാണ് ഡൽഹി തെരഞ്ഞെടുപ്പ് നടക്കുന്നത്.