ന്യൂഡൽഹി:കൊവിഡ് പ്രതിസന്ധിഘട്ടത്തിലും ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയക്കളി നടത്തുന്നുവെന്ന് ആരോപിച്ച് ആംആദ്‌മി. ഡൽഹിയിലെ കൊവിഡ് മരണസംഖ്യ കൃത്യമായി പുറത്തുവിടുന്നില്ലെന്ന് സംബന്ധിച്ച ഹർജി ഹൈക്കോടതി തള്ളി. ഗൗരവമുള്ള വിഷയങ്ങളിൽ ചില പ്രതിപക്ഷ നേതാക്കൾ നടത്തുന്ന വൃത്തിക്കെട്ട രാഷ്ട്രീയത്തെ ഡൽഹി ഹൈക്കോടതി അവസാനിപ്പിച്ചതിൽ വളരെ സന്തോഷുണ്ടെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ബി.ജെ.പി വൃത്തിക്കെട്ട രാഷ്ട്രീയക്കളി നടത്തുന്നുവെന്ന് ആം ആദ്മി - മനീഷ് സിസോദിയ
ഡൽഹി സർക്കാർ കൊവിഡ് കേസുകളുടെ യഥാർഥ കണക്കുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച തള്ളി.
കൊവിഡുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാർ കൃത്യമായ വിവരങ്ങളാണ് പുറത്തുവിടുന്നത്. ഇക്കാര്യത്തിൽ ബിജെപി മാപ്പ് പറയണമെന്ന് എഎപി വക്താവ് രാഘവ് ചദ്ദ ആവശ്യപ്പെട്ടു. ഡൽഹി സർക്കാർ കൊവിഡ് കേസുകളുടെ യഥാർഥ കണക്കുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ചയാണ് തള്ളിയത്. ഹൈക്കോടതി വിധി ബിജെപിക്ക് ഏറ്റ അടിയാണ്. ലോകം മുഴുവൻ കൊവിഡിനെ തുടർന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഒന്നിക്കുന്ന സമയത്ത് പോലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നടത്തുന്ന ബിജെപി ഡൽഹി സർക്കാരിനോട് മാപ്പ് പറയണമെന്ന് രാഘവ് ചദ്ദ പറഞ്ഞു.