ന്യൂഡൽഹി: ഷഹീൻബാഗിലെ സിഎഎ വിരുദ്ധകലാപത്തിനെതിരെ പ്രതികരിച്ച ബിജെപി എംപി പർവേഷ് വർമക്ക് വധ ഭീഷണി. ബുധനാഴ്‌ച രാവിലെ 8.11ന് അജ്ഞാത ഫോൺ കോളിലൂടെയാണ് വധഭീഷണിയുണ്ടായത്. ഫോൺ കോളിന്‍റെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. പൊലീസിൽ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ബിജെപി എംപി പർവേഷ് വർമക്ക് വധഭീഷണി - വധ ഭീഷണി
ഷഹീൻബാഗിലെ സിഎഎ വിരുദ്ധകലാപത്തിൽ പ്രക്ഷോഭകര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊല്ലാൻ വീടുകളിൽ പ്രവേശിച്ചെന്ന് പർവേഷ് വർമ ആരോപിച്ചിരുന്നു
ബിജെപി എംപി പർവേഷ് വർമ്മക്ക് വധ ഭീഷണി
ചൊവ്വാഴ്‌ച ഷഹീൻബാഗിലെ സിഎഎ വിരുദ്ധകലാപത്തിൽ പ്രക്ഷോഭകര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊല്ലാൻ വീടുകളിൽ പ്രവേശിച്ചെന്ന് പർവേഷ് വർമ ആരോപിച്ചിരുന്നു. ഇത് പ്രതിപക്ഷ പ്രകോപനം സൃഷ്‌ടിച്ചു. തന്‍റെ പാർട്ടി അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിഷേധ സ്ഥലം വൃത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ വർമ പറഞ്ഞു. കാശ്‌മീരിൽ പണ്ഡിറ്റുകൾക്ക് സംഭവിച്ചത് ദില്ലിയിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.