ന്യൂഡൽഹി:ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി), ജനതാദൾ (യുണൈറ്റഡ്) (ജെഡിയു), ലോക് ജനശക്തി പാർട്ടി (എൽജെപി) തുടങ്ങിയവർ വരുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്ന് ബിഹാർ ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ്. സഖ്യകക്ഷികളുമായി ചർച്ച നടത്താൻ കേന്ദ്ര നേതൃത്വം പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ടെന്നും നാളെ ഈ പ്രക്രിയ പൂർത്തിയാക്കുമെന്നും പാർട്ടി യോഗത്തിന് ശേഷം യാദവ് പറഞ്ഞു. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സംബന്ധിച്ച ആശയക്കുഴപ്പത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ഇടയിലാണ് ഭൂപേന്ദർ യാദവ് ഇക്കാര്യം അറിയിച്ചത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ജെഡിയു, എൽജെപി സഖ്യം ഒന്നിച്ച് പോരാടുമെന്ന് ഭൂപേന്ദർ യാദവ് - ന്യൂഡൽഹി
നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സംബന്ധിച്ച ആശയക്കുഴപ്പത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ഇടയിലാണ് ഭൂപേന്ദർ യാദവ് ഇക്കാര്യം അറിയിച്ചത്.
വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തലവൻ ചിരാഗ് പാസ്വാൻ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും പാർട്ടി 143 സീറ്റുകളിൽ മത്സരിക്കണമെന്നും എൽജെപി ദേശീയ ജനറൽ സെക്രട്ടറി ഷഹനവാസ് അഹ്മദ് കൈഫി ഇന്നലെ പറഞ്ഞിരുന്നു. 243 നിയമസഭാ സീറ്റുകളാണ് ബിഹാറിൽ ഉളളതെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നും ഒക്ടോബർ-നവംബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും നിലവിലെ നിയമസഭയുടെ കാലാവധി നവംബറിൽ അവസാനിക്കുമെന്നും അഹ്മദ് കൈഫി പറഞ്ഞു. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 28, നവംബർ 3, 7 തിയതികളിലാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 10ന് നടക്കും.