കേരളം

kerala

ETV Bharat / bharat

രാജീവ് ഗാന്ധിയെ ബിജെപി അനാവശ്യമായി വലിച്ചെഴിച്ചു: സാം പി​ത്രോഡ - ബിജെപി

"ബി.ജെ.പി സർക്കാർ ജനാധിപത്യം, സ്വാതന്ത്ര്യം, വൈവിധ്യം എന്നിവക്കെതിരായിരുന്നു" - സാം പിത്രോഡ

രാജീവ് ഗാന്ധിയുടെ പേര് അനാവിശ്യാമായി ബിജെപി വലിച്ചിഴയ്ക്കുന്നു : സാം പി​ത്രോഡ

By

Published : May 8, 2019, 8:49 PM IST

Updated : May 8, 2019, 11:31 PM IST

അമൃത്സർ: രാജീവ് ഗാന്ധിയുടെ പേര് ബിജെപി അനാവശ്യാമായി വലിച്ചെഴിക്കുകയാണെന്ന് കോൺഗ്രസിന്‍റെ നയതന്ത്ര വിദഗ്​ധൻ സാം പി​ത്രോഡ. രാജീവ് ഗാന്ധിയുടെ കൂടെ ജോലി ചെയ്യ്തിട്ടുള്ള തന്നെ പോലെയുള്ളവർക്ക് ഇത് വളരെ വിഷമം ഉണ്ടാക്കുന്നുവെന്നും സാം പി​ത്രോഡ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ രണ്ട് പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഇന്ത്യ എന്ന ആശയമാണ്. ബി.ജെ.പി സർക്കാർ ജനാധിപത്യം, സ്വാതന്ത്ര്യം, വൈവിധ്യം എന്നിവക്കെതിരായിരുന്നു. രാഹുൽ ഗാന്ധിയുടെ പൗരത്വം, കേസുകൾ എന്നിവയെ കുറിച്ചും ബിജെപി നിരന്തരം കള്ളം പ്രചരിപ്പിച്ചുവെന്നും പി​ത്രോഡ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷക്കാലം ബി.ജെ.പി വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. 2014ൽ മോദി നൽകിയ വാഗ്ദാനങ്ങൾ അത് പോലെ തന്നെ കിടക്കുകയാണന്നും സാം പി​ത്രോഡ ആരോപിച്ചു.

Last Updated : May 8, 2019, 11:31 PM IST

ABOUT THE AUTHOR

...view details