ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രമസമാധനം ഉറപ്പുവരുത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ മുന്‍ഗാമികളെപ്പോലെ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി വെടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. സംസ്ഥാനത്ത് ജംഗിള്‍ രാജാണ് നിലനില്‍ക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മരുമകള്‍ക്ക് നേരെയുണ്ടായ ലൈംഗികാക്രമണത്തിനെതിരെ പരാതി നല്‍കിയതാണ് മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിയുടെ കൊലപാതകത്തിന് കാരണം. മകളുടെ മുന്നില്‍ വെച്ചാണ് വിക്രം ജോഷി വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ജംഗിള്‍ രാജ് വര്‍ധിച്ചുവരികയാണെന്നും സാധാരണക്കാര്‍ പരാതി നല്‍കാന്‍ ഭയപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുന്‍ഗാമികളെപ്പോലെ ബിജെപി സര്‍ക്കാരും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു.
മാധ്യമപ്രവര്‍ത്തകന്‍റെ മരണം; ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശില്‍ ക്രമസമാധനം ഉറപ്പുവരുത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ മുന്‍ഗാമികളെപ്പോലെ പരാജയപ്പെട്ടുവെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം.
ജൂലായ് 20ന് ഗാസിയാബാദിലെ വിജയ്‌നഗറില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷി വെടിയേറ്റ് മരിച്ചത്. ബുധനാഴ്‌ച ആശുപത്രിയില്‍ വെച്ചാണ് വിക്രം ജോഷി മരിച്ചത്. െപാലീസിന്‍റെ ഉത്തരവാദിത്തമില്ലായ്‌മയ്‌ക്കെതിരെ വിക്രം ജോഷിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിക്കുകയും സ്റ്റേഷന്‍ ഇന്‍ചാര്‍ജിനെ സസ്‌പെന്‍റ് ചെയ്യുകയും ചെയ്‌തിരുന്നു. കേസില്‍ 9 പേരെ അറസ്റ്റ് ചെയ്‌തെന്ന് വിക്രം ജോഷിയുടെ മരണത്തിന് പിന്നാലെ യുപി പൊലീസ് വ്യക്തമാക്കി. ഒരാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.