ഭോപാല്‍: ബിഹാറില്‍ രാം വിലാസ് പസ്വാന്‍റെ യുഗം ബിജെപി അവസാനിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ബിജെപി തന്ത്രങ്ങളിലൂടെ നിതീഷ് കുമാറിന്‍റെ നിലവാരം കുറച്ചെന്നും അദ്ദേഹം ആരോപിച്ചു. ബിഹാര്‍, മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത നഷ്‌ടം ഏറ്റു വാങ്ങിയതിന് ശേഷമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്. ബുധനാഴ്‌ച നടന്ന വോട്ടെണ്ണലില്‍ 125 സീറ്റോടെ ബിഹാറില്‍ നിതീഷ് കുമാറിന്‍റെ എന്‍ഡിഎ സഖ്യം ഭൂരിപക്ഷം നേടിയിരുന്നു. 137 സീറ്റുകളില്‍ മല്‍സരിച്ച ചിരാഗ് പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ കരസ്ഥമാക്കാന്‍ സാധിച്ചുള്ളു.
രാം വിലാസ് പസ്വാന്‍റെ യുഗം ബിജെപി അവസാനിപ്പിച്ചെന്ന് ദിഗ്‌വിജയ സിങ് - ബിജെപി
ബിഹാര്‍ വിടണമെന്നും ദേശീയ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്നും നിതീഷ് കുമാറിനെ ഉപദേശിച്ച് ദിഗ്‌വിജയ സിങ് ട്വീറ്റ് ചെയ്‌തു.
ബിഹാര്‍ വിടണമെന്നും ദേശീയ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്നും ദിഗ്‌വിജയ സിങ് നിതീഷ് കുമാറിനെ ഉപദേശിച്ചു. നിതീഷ് ജി ബിഹാര്‍ നിങ്ങള്‍ക്ക് ചെറുതായി, ദേശീയ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം പിന്തുടരുതെന്നും മതേതര പ്രത്യയ ശാസ്‌ത്രത്തില്‍ വിശ്വസിക്കാന്‍ എല്ലാ സോഷ്യലിസ്റ്റുകളെയും സഹായിക്കണമെന്നും പരിഗണിക്കണമെന്നും രാജ്യസഭ എംപി കൂടിയായ ദിഗ്‌വിജയ സിങ് ട്വീറ്റില്‍ പറയുന്നു.
243 സീറ്റുള്ള നിയമസഭയില്‍ 75എണ്ണം കരസ്ഥമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. രാഹുല്‍ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നു. പ്രത്യയശാസ്‌ത്ര പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ ഏക നേതാവ് രാഹുല്‍ ഗാന്ധിയാണ്. രാഷ്‌ട്രീയം പ്രത്യയശാസ്‌ത്രമാണെന്ന് എന്‍ഡിഎ സഖ്യം മനസിലാക്കണം. പ്രത്യയശാസ്‌ത്രത്തെ ഉപേക്ഷിച്ച് തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി വിട്ടുവീഴ്‌ച ചെയ്യുന്ന ഏതൊരു വ്യക്തിയും അധിക കാലം രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കില്ലെന്ന് ദിഗ്‌വിജയ സിങ് വ്യക്തമാക്കി.