ദക്ഷിണ കൊല്‍ക്കത്തിയലെ ബിജെപി സ്ഥാനാര്‍ഥി സികെ ബോസിന് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകവെയാണ് ഇയാള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായത്. അക്രമത്തില്‍ ധാരാളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ബോസ് പറഞ്ഞു.
കൊല്‍ക്കത്തയിലെ ബിജെപി സ്ഥാനാര്‍ഥിക്ക് മര്‍ദ്ദനം
ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകവെയാണ് മര്‍ദ്ദനം.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് അക്രമം നടന്നത്. ഇതിനായി ആയിരത്തോളം തൃണമൂല്‍ പ്രവര്‍ത്തകരാണ് സജ്ജരായി ഇരുന്നതെന്നും സികെ ബോസ് ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കിനല്‍ക്കുകയായിരുന്നെന്നും സംഭവസ്ഥലത്തേക്ക് കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതിനാലാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമത്തില്‍ നിന്ന് പിന്‍മാറിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ ജനാതിപത്യം നഷ്ടമായി. ബിജെപിയുടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നിരന്തരം ആക്രമിക്കപ്പെടുകയാണ്. അതിനാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സി കെ ബോസ് പറഞ്ഞു.