ന്യൂഡല്‍ഹി: മനുഷ്യ മനസാക്ഷിയ ഞെട്ടിച്ച ഹത്രാസ് ക്രൂരബലാത്സംഗത്തില്‍ മരിച്ച ഇരയെ ബിജെപി ഇപ്പോഴും വേട്ടയാടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നതെന്താണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നതെന്തെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രിയങ്ക രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി.
ഹത്രാസ് ഇരയ്‌ക്കെതിരെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങളെന്ന് പ്രിയങ്ക ഗാന്ധി
പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നതെന്താണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നതെന്തെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞതിന്‍റെ അര്‍ഥം ഇരയുടെ കുടുംബത്തിന് പറയാനുള്ളത് കേള്‍ക്കുമെന്ന് തന്നെയാണെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അഞ്ചുപേരടങ്ങുന്ന സംഘത്തിന് ഇരയുടെ കുടുംബത്തെ കാണാമെന്ന് യുപി ഭരണകൂടം അറിയിച്ചതിനെത്തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഹത്രാസിലെത്തി ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പീഡനത്തിനിരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബർ 29നാണ് സഫ്‌ദർജംഗ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.