ഹരിയാനയിലും പഞ്ചാബിലും അതിശൈത്യം - ഉത്തരേന്ത്യയിൽ തണുപ്പ്
ഹരിയാനയിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള മേഖലയായ നർനോളിൽ താപനില 3.5 ഡിഗ്രി സെൽഷ്യസിൽ എത്തി.
ചണ്ഡീഗഢ്: ഹരിയാനയിലും പഞ്ചാബിലും കടുത്ത തണുപ്പ് തുടരുന്നു. മൂടൽമഞ്ഞ് കനത്തതോടെ വിവിധയിടങ്ങളിൽ ദൃശ്യപരിധി കുറഞ്ഞു. ഹരിയാനയിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള മേഖലയായ നർനോളിൽ താപനില 3.5 ഡിഗ്രി സെൽഷ്യസിൽ എത്തി. ഹിസാറിൽ 4.1 ഡിഗ്രി സെൽഷ്യസും കർണാലിൽ 4.6 ഡിഗ്രി സെൽഷ്യസുമാണ് താലനില. പഞ്ചാബിൽ പട്യാലയിൽ താപനില 5.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലുധിയാന, ഗുരുദാസ്പൂർ , ഹൽവാര, അഡാംപൂർ എന്നിവടങ്ങളിലും തണുത്ത കാലാവസ്ഥയാണ്. വടക്കേ ഇന്ത്യയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ താലനില രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ന്നേക്കും .