കേരളം

kerala

ETV Bharat / bharat

ബിഷപ്പ് തെന്നാട്ടിന്‍റെ മൃതദേഹം ആറ് മാസത്തിന് ശേഷം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് - postmartom

ബിഷപ്പ് തോമസ് തെന്നാട്ടിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിഷപ്പ് തെന്നാട്ടിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു

By

Published : Jun 11, 2019, 6:32 PM IST

Updated : Jun 11, 2019, 9:05 PM IST

ഗ്വാളിയോര്‍: മലയാളി വൈദികന്‍റെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലെ സെന്‍റ് പോള്‍ ചര്‍ച്ച് ബിഷപ്പ് തോമസ് തെന്നാട്ടിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചത്. വൈദികന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിഷപ്പ് ഹൗസ് സെമിത്തേരിയിൽ അടക്കിയ മൃതദേഹമാണ് കോടതി ഉത്തരവ് പ്രകാരം ആറുമാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പരിശോധിച്ചത്.

മലയാളി വൈദികന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു

ബിഷപ്പിന്‍റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗ്വാളിയോര്‍ സ്വദേശിനി ഡോളി തെരേസയാണ് കോടതിയെ സമീപിച്ചത്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. സംഭവത്തിൽ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വർഷം ഡിസംബർ പതിനാലിന് കാര്‍ അപകടത്തെത്തുടര്‍ന്നാണ് ബിഷപ്പ് മരിച്ചത്. എന്നാല്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ഡ്രൈവര്‍ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. ബിഷപ്പ് മാത്രം മരിച്ചത് ദുരൂഹത ഉയർത്തുന്നതാണെന്നായിരുന്നു ആരോപണം. കോട്ടയം ഏറ്റുമാനൂർ സ്വദശിയാണ് ബിഷപ്പ് ഫാദർ തോമസ് തെന്നാട്ട്. ഏറ്റുമാനൂർ സെന്‍റ് ജോസഫ് കത്തോലിക്ക ഇടവക അംഗമായിരുന്നു അദ്ദേഹം.

Last Updated : Jun 11, 2019, 9:05 PM IST

ABOUT THE AUTHOR

...view details