പട്ന:തെരഞ്ഞെടുപ്പ് പ്രമാണിച്ച് മഹാഗത്ബന്ദൻ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് തന്‍റെ ജന്മദിനം ലളിതമായി നടത്താൻ തീരുമാനിച്ചു. അതിന്‍റെ ഭാഗമായി പാർട്ടി പ്രവർത്തകരോട് വീട്ടിൽ തന്നെ തുടരാനും അദ്ദേഹത്തെ വ്യക്തിപരമായി അഭിവാദ്യം ചെയ്യാനായി വീട്ടിൽ വരാതിരിക്കാനും ആർജെഡി അഭ്യർഥിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണുന്ന ദിവസമായ നവംബർ 10ന് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്മദിനത്തേക്കാള്‍ പ്രാധാന്യം വോട്ടെണ്ണല്‍ ദിനത്തിന്: തേജസ്വി യാദവ് - ആർജെഡി
ഫലങ്ങൾ കണക്കിലെടുത്ത്, വോട്ടെണ്ണൽ ദിവസം സംയമനം പാലിച്ച് പാർട്ടി പ്രവര്‍ത്തകര്‍ പെരുമാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തന്‍റെ ജന്മദിനത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് വോട്ടെണ്ണല്‍ ദിനത്തിന്; തേജസ്വി യാദവ്
ജന്മദിനം ആഘോഷിക്കുന്നതിനേക്കാള്‍ ജാഗ്രത വേണ്ടത് നാളത്തെ വോട്ടെണ്ണലിനാണെന്നും പാര്‍ട്ടി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.അതിനാല്‍ ഫലങ്ങൾ കണക്കിലെടുത്ത്, വോട്ടെണ്ണൽ ദിവസം സംയമനം പാലിച്ച് പാർട്ടി പ്രവര്‍ത്തകര്‍ പെരുമാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.