ജമ്മുകശ്മീരില്‍ കനത്ത മഴയില്‍ ബിര്മാ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു
ബിര്മാ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കനത്ത മഴയില്‍ ബിര്മാ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു
ശ്രീനഗര്‍: കനത്ത മഴയില്‍ ജമ്മു കശ്മീരിലെ ബിര്മാ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. സംഭവ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പാലത്തിലൂടെയുള്ള ഗതാഗതം താല്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ജമ്മുവില്‍ വരും ദിവസങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.