ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു - ബിനീഷ് കോടിയേരി
14:31 October 29
ബെംഗളൂരു മയക്ക് മരുന്ന് കേസിലാണ് നടപടി.
ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ബിനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയിരിക്കിയ ബിനീഷിനെ നാല് ദിവസത്തെ കസ്റ്റഡയിൽ വിട്ടു.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇ.ഡി സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊച്ചി സ്വദേശി
അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി അന്വേഷിക്കുന്നത്. . നേരത്തെ, ഒക്ടോബർ ആറിനും ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.