കേരളം

kerala

ETV Bharat / bharat

ബില്‍ക്കിസ് ബാനുവിന് രണ്ടാഴ്‌ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി - provide job within two weeks

ബില്‍ക്കിസ് ബാനു നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

രണ്ടാഴ്‌ചയ്ക്കകം വിധി നടപ്പാക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്

By

Published : Sep 30, 2019, 1:00 PM IST

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനുവിന് രണ്ടാഴ്‌ചക്കകം ജോലിയും നഷ്ടപരിഹാരമായ 50 ലക്ഷം രൂപയും നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ബാനു നല്‍കിയ കോടയിലക്ഷ്യഹര്‍ജിയിലാണ് ഉത്തരവ്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശം നല്‍കിയത്. 50 ലക്ഷം രൂപയും ജോലിയും ബില്‍ക്കിസ് ഭാനുവിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് ഈ വര്‍ഷം ഏപ്രിലില്‍ കോടതി ഉത്തരവിട്ടിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടിവന്ന വന്ന ബില്‍ക്കിസ് ബാനുവിന് സ്വന്തം മകളെ കലാപകാരികള്‍ കല്ലിലെറിഞ്ഞ് കൊലപ്പെടുത്തുന്നതിന് സാക്ഷിയാകേണ്ടി വന്നിരുന്നു. ബാനുവിന്‍റെ കുടുംബത്തിലെ നാലു പുരുഷന്മാരും കലാപത്തിനിടെ കൊല്ലപ്പെട്ടു. കുടുംബത്തിലെ മറ്റു സ്ത്രീകളും ബലാത്സംഗത്തിന് ഇരയായി. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് സംഭവം നടന്നത്. അന്ന് പത്തൊമ്പതുകാരിയായിരുന്ന ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ബില്‍ക്കിസ് ബാനുവിന്‍റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന വാദവുമായി പൊലീസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി കേസ് തള്ളി. പിന്നീട്‌ ബില്‍ക്കിസ് ബാനു ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്യുകയായിരുന്നു. 17 കൊല്ലമാണ് ബാനു അനുകൂല വിധിക്കായി നിയമ യുദ്ധം നടത്തിയത്.

For All Latest Updates

ABOUT THE AUTHOR

...view details