കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ കവര്‍ച്ച; ബൈക്കിലെത്തിയ സംഘം 11.25 ലക്ഷം രൂപ തട്ടിയെടുത്തു - Bike-borne assailants

മൂന്നംഗ സംഘം ഗ്യാസ് ഏജൻസി ജീവനക്കാരനെ ധാബ റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു

Ludhiana  പഞ്ചാബില്‍ കവര്‍ച്ച  പഞ്ചാബ്  കവര്‍ച്ച  പണം തട്ടിയെടുത്തു  പഞ്ചാബ് ക്രൈം  Bike-borne assailants  gas agency employee
പഞ്ചാബില്‍ കവര്‍ച്ച; ബൈക്കിലെത്തിയ സംഘം 11.25 ലക്ഷം രൂപ തട്ടിയെടുത്തു

By

Published : Jul 6, 2020, 4:42 PM IST

ചണ്ഡിഗഡ്:പഞ്ചാബിലെ ലുധിയാനയില്‍ ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം 11.25 ലക്ഷം രൂപ തട്ടിയെടുത്തു. ലുധിയാനയിലെ ഒരു പ്രാദേശിക ഗ്യാസ് ഏജൻസി ഉദ്യോഗസ്ഥനിൽ നിന്നാണ് പണം കവര്‍ന്നത്. മൂന്നംഗ സംഘം ഗ്യാസ് ഏജൻസി ജീവനക്കാരനെ ധാബ റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത ശേഷം അക്രമികൾ കടന്നുകളഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഗ്യാസ് ഏജൻസിയിലെ മറ്റ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്‌തു.

ABOUT THE AUTHOR

...view details