കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ 46 പേര്‍ക്ക് കൂടി കൊവിഡ് 19‌ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് റൊഹ്‌താസ്, കൈമൂര്‍, ബുസാര്‍ എന്നീ ജില്ലകളാണ് കൊവിഡ്‌ അധിക ബാധിക മേഖലയായി കാണുന്നത്

ബിഹാറില്‍ 46 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു  ബിഹാര്‍  കൊവിഡ് 19‌  COVID-19  46 fresh cases
ബിഹാറില്‍ 46 പേര്‍ക്ക് കൂടി കൊവിഡ് 19‌ സ്ഥിരീകരിച്ചു

By

Published : May 16, 2020, 11:35 PM IST

പട്‌ന: ബിഹാറില്‍ 46 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,079 ആയെന്ന് ബിഹാര്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പട്‌നയില്‍ നാല് ബിഹാര്‍ മിലിറ്ററി പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 25 ബിഎംപി ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ 38 ജില്ലകളും കൊവിഡ്‌ ബാധിത മേഖലയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ റൊഹ്‌താസ്, കൈമൂര്‍, ബുസാര്‍ എന്നീ ജില്ലകളാണ് കൊവിഡ്‌ അധിക ബാധിക മേഖലയായി കാണുന്നത്.

സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ 427 അതിഥി തൊഴിലാളികള്‍ക്കാണ് ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിപക്ഷം ആളുകളും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇതുവരെ 44,398 കൊവിഡ്‌ പരിശോധനകള്‍ നടന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details