കേരളം

kerala

ETV Bharat / bharat

ബിഹാറിൽ കൊവിഡ് ബാധിച്ച് 30 മരണം - ബിഹാർ കൊവിഡ് മരണം

ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ 51 വയസുകാരൻ വ്യാഴാഴ്‌ചയാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,972.

bihar covid death  bihar covid update  patna covid  ബിഹാർ കൊവിഡ്  ബിഹാർ കൊവിഡ് മരണം  പട്ന
ബിഹാറിൽ കൊവിഡ് ബാധിച്ച് 30 മരണം

By

Published : Jun 7, 2020, 7:48 PM IST

പട്‌ന: ബിഹാറിൽ കൊവിഡ് മരണസംഖ്യ 30 ആയി ഉയർന്നു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ 51 വയസുകാരനായ കുടിയേറ്റ തൊഴിലാളി വ്യാഴാഴ്‌ച മരിച്ചു. ഇയാളുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. മടങ്ങിയെത്തിയ ഇവർ ക്വാറന്‍റൈനിലായിരുന്നു. ജൂൺ രണ്ടിനാണ് ഇവരുടെ സാമ്പിൾ പരിശോധനക്കയച്ചത്. എന്നാൽ രോഗം ഗുരുതരമായതിനെ തുടർന്ന് ജൂൺ നാലിന് ഇയാളെ സർദാർ ആശുപത്രിയിലേക്ക് മാറ്റുകയും പിറ്റേന്ന് മരിക്കുകയും ചെയ്‌തു. ശനിയാഴ്‌ചയാണ് പരിശോധനാ ഫലം ലഭിച്ചത്.

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,972 ആയി ഉയർന്നു. 141 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബിഹാറിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന കിഷൻഗഞ്ചിൽ എട്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇവിടുത്തെ ആകെ കേസുകളുടെ എണ്ണം 100 ൽ എത്തി. സമസ്‌തിപൂർ, സുപോൾ, മുൻഗെർ എന്നീ ജില്ലകളിലും കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട്. മുൻഗെറിൽ മൂന്ന് വയസുള്ള കുട്ടിക്കും രോഗം ബാധിച്ചു. ബഹദൂർപൂർ, ഗുൽസാരിബാഗ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 13 ജില്ലകളിൽ നൂറിൽ താഴെയാണ് കേസുകളുടെ എണ്ണം. കഗേരിയയിൽ നിന്ന് 277 കേസുകളും, പട്‌നയിൽ നിന്ന് 275 കേസുകളും റിപ്പോർട്ട് ചെയ്‌തു. 2,298 പേർ ഇതുവരെ രോഗമുക്തി നേടി. 95,473 പരിശോധനകൾ നടത്തിക്കഴിഞ്ഞു.

ABOUT THE AUTHOR

...view details