പാട്ന: അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ബാധിച്ച രണ്ട് കുട്ടികളെ കൂടി മുസാഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ സമാന രോഗം ബാധിച്ച് ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം ഒമ്പതായി. ഈ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. എന്നാല്‍ മൂന്ന് കുട്ടികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ബിഹാറില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം
സമാന രോഗം ബാധിച്ച് ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ വര്‍ഷം 140 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്.
അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം ബാധിച്ച് രണ്ട് കുട്ടികള്‍ കൂടി ആശുപത്രിയില്‍
കഴിഞ്ഞ വര്‍ഷം 140 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. 121 കുട്ടികളും മരിച്ചത് സര്‍ക്കാര്‍ സ്ഥാപനമായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. 21 കുട്ടികല്‍ കെജ്രിവാള്‍ ആശുപത്രിയിലും മരിച്ചു. ജലദോഷവും കടുത്ത പനിയുമാണ് രോഗത്തിന്‍റെ ലക്ഷണം. ഛര്‍ദ്ദിയും ഹൃദയത്തിന്‍റെയും വൃക്കയുടേയും വീക്കവും ലക്ഷണങ്ങളാണ്.