ന്യൂഡൽഹി: ആദ്യഘട്ട ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി (സിഇസി) ബുധനാഴ്ച വൈകുന്നേരം പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ വസതിയിൽ യോഗം ചേരും. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി ചേരുന്ന രണ്ടാമത്തെ യോഗമാണിത്. നേരത്തെ ഒക്ടോബർ അഞ്ചിന് നടന്ന യോഗത്തിൽ തീരുമാനിച്ച 21 സ്ഥാനാർഥികളുടെ പട്ടിക ഒക്ടോബർ ഏഴിന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പാർട്ടിക്കുള്ളിൽ നിന്ന് ധാരാളം വിമർശനങ്ങൾക്ക് കാരണമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടി ഇതിനകം ആറ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ബിഹാർ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് - ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്
നേരത്തെ ഒക്ടോബർ അഞ്ചിന് നടന്ന യോഗത്തിൽ തീരുമാനിച്ച 21 സ്ഥാനാർഥികളുടെ പട്ടിക ഒക്ടോബർ ഏഴിന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പാർട്ടിക്കുള്ളിൽ നിന്ന് ധാരാളം വിമർശനങ്ങൾക്ക് കാരണമായിരുന്നു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചത്. അതിൽ 27 സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ജെഡിയു സഖ്യം വിടുകയും എംഎൽഎമാരിൽ ഒരു വിഭാഗം പാർട്ടി വിട്ട് ജെഡിയുവിൽ ചേരുകയുമായിരുന്നു. പാർട്ടിക്കൊപ്പം തുടരുന്ന എല്ലാ എംഎൽഎമാരെയും ഇത്തവണയും മത്സര രംഗത്ത് ഇറക്കാൻ പാർട്ടി സന്നദ്ധമാണ്. എൻഡിഎ സഖ്യത്തിൽ ലോക് ജനശക്തി പാർട്ടി (എൽജെപി) ബിജെപി മത്സരിക്കുന്ന സീറ്റുകളിൽ മത്സരിക്കില്ല, എന്നിരുന്നാലും ജനതാദൾ (യുണൈറ്റഡ്) നെതിരെ പോരാടും. കോൺഗ്രസ്, സിപിഐ, സിപിഎം എന്നിവ ഇപ്പോൾ രാഷ്ട്രീയ ജനതാദളിന്‍റെ (ആർജെഡി) നേതൃത്വത്തിലുള്ള സംഖ്യമാണ്. ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് 243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും.