പട്‌ന: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ സത്തർഗട്ട് പാലം തകർന്ന സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷം. ജൂൺ 16ന് മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലം ഉദ്‌ഘാടനം ചെയ്‌തത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജശ്വി യാദവ്, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഷാ എന്നിവർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.
ബിഹാറില്‍ പാലം തകര്‍ന്ന സംഭവം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം - നിതീഷ് കുമാര്‍
എട്ട് വർഷം കൊണ്ട് 263.47 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലം ഉദ്‌ഘാടനം കഴിഞ്ഞ് 29-ാമത്തെ ദിവസം തകര്‍ന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.
ബിഹാറില്‍ പാലം തകര്‍ന്ന സംഭവം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം
എട്ട് വർഷം കൊണ്ട് 263.47 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലം ഉദ്‌ഘാടനം കഴിഞ്ഞ് 29-ാമത്തെ ദിവസം തകര്‍ന്നതില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. കിഴക്കൻ ചമ്പാരന്‍റെ വിവിധ പട്ടണങ്ങൾക്കിടയിലുള്ള ഗോപാൽഗഞ്ച്, സിവാൻ, സരൺ ജില്ലകളിലേക്കുള്ള റോഡ് ദൂരം കുറയ്ക്കുന്നതിനാണ് 263.47 കോടി രൂപ ചെലവിൽ ഗന്ധക് നദിയില്‍ പാലം നിര്‍മിച്ചത്. അതേസമയം, ബിഹാറിൽ ജൂലൈ 19 വരെ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്.
Last Updated : Jul 16, 2020, 11:25 AM IST