ന്യൂഡൽഹി: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊവിഡ് വ്യാപന സാഹചര്യമുണ്ടാകില്ലെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷ പാർട്ടികൾ. ഇതുസംബന്ധിച്ച് കമ്മീഷൻ ഉന്നതരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ മെമ്മോറാണ്ടം സമർപ്പിച്ചു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊവിഡ് വ്യാപന സാഹചര്യമുണ്ടാകരുതെന്ന് പ്രതിപക്ഷം
7.5 കോടി ജനസംഖ്യയുള്ള ബിഹാറില്‍ ശാരീരിക അകലം പാലിക്കുന്നത് വോട്ടെടുപ്പ് പാനൽ എങ്ങനെ ഉറപ്പാക്കുമെന്ന് രാഷ്ട്രീയ ജനതാദൾ, സിപിഐ, സിപിഐ-എം, ഹിന്ദുസ്ഥാൻ അവാം മോർച്ച എന്നിവയുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് “സൂപ്പർ സ്പ്രെഡർ ഇവന്റായി” മാറ്റരുതെന്ന് പ്രതിപക്ഷം
കൊവിഡ് -19 സംസ്ഥാനത്തെ സാരമായി ബാധിച്ചു. തലസ്ഥാന നഗരമായ പട്നയിൽ 89 കണ്ടെയ്നമെന്റ് സോണുകളും 16 ജില്ലകളും പൂട്ടിയിരിക്കുകയാണ്. 7.5 കോടി ജനസംഖ്യയുള്ള ബിഹാർ സംസ്ഥാനത്ത് ശാരീരിക അകലം പാലിക്കുന്നത് വോട്ടെടുപ്പ് പാനൽ എങ്ങനെ ഉറപ്പാക്കുമെന്ന് രാഷ്ട്രീയ ജനതാദൾ, സിപിഐ, സിപിഐ-എം, ഹിന്ദുസ്ഥാൻ അവാം മോർച്ച എന്നിവയുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. ബിഹാർ നിയമസഭയുടെ കാലാവധി നവംബർ 29 ന് അവസാനിക്കും.