പട്‌ന: ബിഹാറില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗംഗാ നദി തെളിഞ്ഞൊഴുകി തുടങ്ങി. ആളുകളുടെ ബാഹുല്യം കുറഞ്ഞതും ഫാക്‌ടറികള്‍ അടച്ചതോടെ വ്യാവസായിക മാലിന്യങ്ങള്‍ ഗംഗയിലെത്തുന്നത് കുത്തനെ കുറഞ്ഞതും ഗംഗയ്ക്ക് രക്ഷയായി. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും വൃത്തിയാകാത്ത ഗംഗാനദിയാണ് ഇപ്പോള്‍ ശുദ്ധമായി ഒഴുകുന്നത്.
ലോക്‌ഡൗണില്‍ മലിനീകരണം കുറഞ്ഞു; തെളിഞ്ഞൊഴുകി ഗംഗ - ഗംഗാ നദി
ബിഹാറില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ വായുവിന്‍റെ ഗുണനിലവാരവും കൂടിയിട്ടുണ്ട്.
ലോക്‌ഡൗണില്‍ മലിനീകരണം കുറഞ്ഞു; തെളിഞ്ഞൊഴുകി ഗംഗ
ഗംഗാ നദി മാത്രമല്ല സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ വായുവിന്‍റെ ഗുണനിലവാരവും കൂടിയിട്ടുണ്ട്. ഗംഗയിലേക്ക് 78 ശതമാനത്തോളം മലിനജലം എത്തുന്നുണ്ടെന്ന് ഗംഗാ ശുചിത്വ ക്യാമ്പെയ്‌ന്‍ പ്രവര്‍ത്തകനായ ഗുഡ്ഡു ബാബ പറയുന്നു. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും വൃത്തിഹീനമായ മലിനജലം ഗംഗാ നദിയിലേക്ക് എത്തുന്നത് തടയണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.