പട്‌ന:ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗൽപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാറിലെ വികസന വേഗത വർധിപ്പിക്കുന്നതിന് നിതീഷിനെ വീണ്ടും തെരഞ്ഞെടുക്കാനും എൻഡിഎയെ അധികാരത്തിലെത്തിക്കാനും ജനങ്ങളോട് മോദി പറഞ്ഞു.
ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി - ബിഹാറിൽ
ബിഹാറിലെ വികസന വേഗത വർധിപ്പിക്കുന്നതിന് നിതീഷിനെ വീണ്ടും തെരഞ്ഞെടുക്കാനും എൻഡിഎയെ അധികാരത്തിലെത്തിക്കാനും ജനങ്ങളോട് മോദി പറഞ്ഞു.
ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി
അതേസമയം കോൺഗ്രസിനെ മോദി ശക്തമായി വിമർശിക്കുകയും ചെയ്‌തു. സ്വന്തം ഖജനാവുകൾ നിറച്ച് സംസ്ഥാനത്തെ കൊള്ളയടിക്കുകയല്ലാതെ കോൺഗ്രസ് മറ്റൊന്നും ചെയ്തിട്ടില്ല. കോൺഗ്രസ് ഒരിക്കലും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെ പരിഗണിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഒക്ടോബർ 28, നവംബർ 3, 7 എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.