മുസാഫര്‍പൂരില്‍ റിട്ടേഡ് പൊലീസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും കൊലപ്പെടുത്തി - ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ഗ്യാൻലോക് കോളനിയിലാണ് സംഭവം.
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ഗ്യാൻലോക് കോളനിയിലാണ് സംഭവം.
പാറ്റ്ന: മുസാഫര്‍പൂരില്‍ പകല്‍ സമയത്ത് റിട്ടേഡ് പൊലീസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും അജ്ഞാതര്‍ കൊലപ്പെടുത്തി. ഇരുമ്പ് ദണ്ഡും വടിയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. റിട്ടയേർഡ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ (ജനറൽ ഇൻസ്പെക്ഷൻ ജനറൽ ) അജയ് കുമാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു