കേരളം

kerala

ETV Bharat / bharat

കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി - നിതീഷ് കുമാര്‍

കഴിഞ്ഞ് വ്യാഴാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യുഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കശ്മീരികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

നിതീഷ് കുമാര്‍

By

Published : Feb 19, 2019, 4:40 AM IST

ബീഹാറില്‍ താമസിക്കുന്ന കശ്മീര്‍ സ്വദേശികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത് സംബന്ധിച്ച് ഡിജിപിക്കും പറ്റ്ന എ​സ്പി​ക്കും നിര്‍ദ്ദേശം കൈമാറി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പറ്റ്നയിലെ കശ്മീരി മാര്‍ക്കറ്റ് ഒരു സംഘം ആളുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി പ്രതികരണം. കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു പ്രതിസന്ധികള്‍ ഉണ്ടാകരുതെന്നും സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിതീഷ് കുമാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details