ലക്നൗ: മദ്യപാനത്തിനിടെ വസ്തു ഇടപാടുകാരനെ സുഹൃത്ത് വെടിവച്ചു. ബിഹാർ സ്വദേശിയായ രാകേഷ് സിംഗി (40) നാണ് വെടിയേറ്റത്. രോഗ ബാധിതനായ ഒരു ബന്ധുവിനെ കാണാനായാണ് ഇയാൾ ബിഹാറിൽ നിന്നും ഗോരഖ്പൂരിലെത്തിയത്. തുടർന്ന് സുഹൃത്ത് രാജ് സിംഗിന്റെ വീട്ടിൽ താമസിച്ചു. ഞായറാഴ്ച രാത്രി മറ്റ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായിനെ തുടർന്ന് രാകേഷ് സിംഗിനെ സുഹൃത്ത് വെടിവെക്കുകയായിരുന്നു .
മദ്യപാനത്തിനിടെ വാക്കുതർക്കം; വസ്തു ഇടപാടുകാരനെ സുഹൃത്ത് വെടിവച്ചു - രാകേഷ് സിംഗ്
ബിഹാർ സ്വദേശിയായ രാകേഷ് സിംഗിനാണ് വെടിയേറ്റത്
മദ്യപാനത്തിനിടെ വാക്കുതർക്കം; വസ്തു ഇടപാടുകാരനെ സുഹൃത്ത് വെടിവച്ചു
ശബ്ദം കേട്ട് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.