ബിഹാറിൽ ഗവർണറുടെ വസതിയിലെ 20 ജീവനക്കാർക്ക് കൊവിഡ്
അനിയന്ത്രിതമായി കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബിഹാറിൽ ലോക്ക് ഡൗൺ ഈ മാസം 31 വരെ തുടരും
പട്‌ന: ബിഹാറിൽ ഗവർണറുടെ വസതിയിലെ 20 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിഹാർ ബിജെപി അധ്യക്ഷൻ സഞ്‌ജയ് ജയ്‌സ്വാളിനും ഇദ്ദേഹത്തിന്‍റെ ഭാര്യക്കും അമ്മക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബിജെപി ജനറൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, മന്ത്രി ദിനേശ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജേഷ് വർമ, രാധ മോഹൻ ശർമ എന്നിവരുൾപ്പെടെയുള്ള 75 ബിജെപി നേതാക്കന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലകളിൽ അനിയന്ത്രിതമായി കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബിഹാറിൽ ലോക്ക് ഡൗൺ ഈ മാസം 31 വരെ തുടരും. അത്യാവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രം തുറക്കും.