കേരളം

kerala

ETV Bharat / bharat

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തെൽതുംദ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

പൂനെ സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനാലാണ് പുതിയ ഹർജി സമർപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും നാലാഴ്ച്ച നീളുന്ന ഇടക്കാല സംരക്ഷണം സുപ്രീംകോടതി അനുവദിച്ചിരുന്നു. ഈ മാസം 11നാണ് ഇത് അവസാനിക്കുക.

By

Published : Feb 5, 2019, 2:57 PM IST

മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തെൽതുംദ

ഭീമ കൊറേഗാവ് കേസിലെ പ്രതി ആനന്ദ് തെൽതും ദേയെ മുൻകൂർ ജാമ്യാപേക്ഷയുമായി ബോംബെ ഹൈക്കോടതിയിൽ. തിങ്കളാഴ്ച സമീപിച്ചു.

ശനിയാഴ്ചയാണ് ഭീമ കൊറേഗാവ് സംഘർഷത്തിന് ഇടയാക്കിയ 2017ലെ എൽഗാർ പരിഷത്ത് യോഗവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കമ്യുണിസ്റ്റ് ചിന്തകനായ ആനന്ദ് തെൽതും ദേയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെയാണ് നടപടിയെന്ന് തെൽതുംദേയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.

സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെ നടന്ന അറസ്റ്റ് നിയമവിരുദ്ധമായതിനാൽ മുൻകൂർ ജാമ്യത്തിനായി ആനന്ദിന് ഹൈക്കോടതി, സുപ്രീംകോടതി അടക്കമുള്ളവയെ സമീപിക്കാനാകുമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി.

അതെ സമയം, താൻ ഈ പൊലീസിന്‍റെ നടപടികളെ സ്വാഗതം ചെയ്യുന്നതായും എന്നാൽ കോടതി ഉത്തരവ് നിലനിൽക്കെ നടന്ന അറസ്റ്റ് കോടതിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ABOUT THE AUTHOR

...view details