ചണ്ഡീഗഢ്: ഭാരത് ബയോടെക് കമ്പനിയുടെ കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നുവെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. റോഹ്‌തഗിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പരീക്ഷണം ആരംഭിച്ചത്. പരീക്ഷണത്തിന് വിധേയരായവര്‍ വാക്‌സിനോട് മികച്ച രീതിയില്‍ പ്രതികരിച്ചുവെന്നും ഇവരില്‍ പ്രതികൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ ഭാരത് ബയോടെക് കമ്പനി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ നേരത്തെ ഡ്രഗ് റെഗുലേറ്റര്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.
കൊവാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ആരംഭിച്ചുവെന്ന് ഹരിയാന ആരോഗ്യമന്ത്രി - മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ആരംഭിച്ചുവെന്ന് ഹരിയാന ആരോഗ്യമന്ത്രി
റോഹ്‌തഗിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഭാരത് ബയോടെക് കമ്പനി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ആരംഭിച്ചത്.
കൊവാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ആരംഭിച്ചുവെന്ന് ഹരിയാന ആരോഗ്യമന്ത്രി
ഏഴിലധികം ആന്‍റി കൊവിഡ് വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിനാണ് ഇതേവരെ മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസും തങ്ങള്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.